രജനീകാന്തിനും രവിശങ്കറിനും പത്മവിഭുഷന്‍

single-img
25 January 2016

459014796-rajini_6

തമിഴ് സൂപ്പര്‍താരം രജനീകാന്തിനും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭുഷന്‍. ഇവര്‍ അടക്കം അഞ്ചുപേര്‍ക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിവിലയന്‍ ബഹുമതിക്ക് അര്‍ഹരായത്. ചലച്ചിത്ര നിര്‍മാതാവും മാധ്യമ സംരംഭകനുമായ റാമോജി റാവു, മുന്‍ ഗവര്‍ണര്‍ ജഗ്്‌മോഹന്‍ എന്നിവര്‍ക്കും റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായും പത്മവിഭൂഷണ്‍ ലഭിച്ചു.

ടെന്നിസ് താരം സാനിയ മിര്‍സ, ബാഡ്മിന്റണ്‍ താരം സൈന നെഹ്്വാള്‍, മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, ബോളിവുഡ് താരം അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍ എന്നിവര്‍ പത്മഭൂഷനര്‍ഹരായി.

അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, മധൂര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ പത്മശ്രീയും നേടി.