സോളാര്‍ കമ്മിഷനില്‍ മുഖ്യമന്ത്രി ഹാജരായി; സരിതയുടെ കത്തിന് ഹൈക്കോടതി സ്‌റ്റേ

single-img
25 January 2016

Oommen_Chandy_852753f

സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹാജരായി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ സോളാര്‍ കമ്മിഷന്റെ സിറ്റിങിനെത്തിയ മുഖ്യമന്ത്രി കമ്മിഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജസ്റ്റിസ് ശിവരാജന് പുറമേ മറ്റ് കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിക്കും

പ്രതികളെ സഹായിക്കാന്‍ താനോ തന്റെ ഓഫീസോ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയ്ക്ക് തെളിവെടുപ്പിനായി ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് മുന്നില്‍ ഹാജരാകേണ്ടി വന്നിരിക്കുന്നത്.

ഇതിനിടെ, സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായരുടെ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മിഷന്റെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു.