വിവാഹത്തിന് മണ്ഡപത്തിലേക്ക് ബുള്ളറ്റില്‍ എത്തിയ വധുവിന്റെ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു

single-img
24 January 2016

ayeshഅഹമ്മദാബാദ്: വിവാഹത്തിന് വധു മണ്ഡപത്തിലേക്ക് എത്തിയത് ബുള്ളറ്റില്‍. അഹമ്മദാബാദിലെ  കല്ല്യാണ ചടങ്ങിലാണ് ഈ   രംഗം അരങ്ങേറിയത്. ഉത്തരേന്ത്യയില്‍ വരന്‍ കുതിരപ്പുറത്ത് വരുന്നത് ഒരു ചടങ്ങാണ്.  എന്നാല്‍ ആയെഷ എന്ന  കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാണ് വിവാഹം കഴിക്കാന്‍ പോകുന്ന വരന് പോലും ഞെട്ടിച്ച് കൊണ്ട് ബുള്ളറ്റില്‍ എത്തിയത്. കൂളിംഗ് ഗ്ലാസ് ഒക്കെ വച്ച് വന്‍ ലുക്കിലായിരുന്നു വധുവിന്റെ വരവ്. എന്തു വില കൊടുത്തും വിവാഹം വ്യത്യസ്തമാക്കാന്‍ ശ്രമിക്കുന്ന ന്യൂ ജനറേഷന്  കിടിലന്‍ ഉദാഹരണമായിരിക്കുകയാണ് ഈ വധു.