സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറില്‍; നാടക മത്സരം തടസ്സപ്പെട്ടു

single-img
24 January 2016

nadakamതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശബ്ദ സംവിധാനം തകരാറിലായതിനെത്തുടര്‍ന്ന് ഹൈസ്‌കൂള്‍ നാടക മത്സരം തടസ്സപ്പെട്ടു. അഞ്ചാം വേദിയായ യവനികയില്‍ ഒരുക്കിയ ശബ്ദ സംവിധാനം ശരിയല്ലന്ന് ആരോപിച്ച് കാണികളുടെ പ്രതിഷേധം തുടരുന്നു. തകരാറുകളെക്കുറിച്ച് കാണികളും മത്സാരാര്‍ത്ഥികളും സംഘാടകരോടും പരാതിപ്പെട്ടതിനെത്തുടര്‍ന്ന വേദി മാറ്റാനുള്ള ഒരുക്കങ്ങള്‍ സംഘാടകര്‍ ആരംഭിച്ചു.