രോഹിതിന്റെ മരണം;രാജിവെക്കില്ല;എബിവിപി നേതാവിനെ ന്യായീകരിച്ച് വൈസ് ചാന്‍സിലര്‍

single-img
24 January 2016

appuമറ്റെല്ലാവരെയും പോലെ തന്നെ രോഹിതിന്റെ മരണത്തില്‍ താനും ഞെട്ടലിലാണെന്ന് ഹൈദരാബാദ്  വൈസ് ചാന്‍സിലര്‍ അപ്പറാവു പൊഡില്‍. ജാതി വേര്‍തിരിവ് ബിജെപി ചായ്‌വ എന്നിവയ്‌ക്കൊപ്പും ചര്‍ച്ചകള്‍ക്ക് വിസ്സമ്മതിക്കുകയും ചെയ്യുന്നു എന്ന ആരോപണവും അപ്പറാവുവിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.

തന്റെ ഭാഗത്തുനിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടില്ല. നേരത്തെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സമയത്ത് താനായിരുന്നില്ല വിസിയെന്നും താന്‍ അധികാരം ഏറ്റെടുത്ത ശേഷം എക്‌സിക്യൂട്ടീവ് കൗണ്‍സിലിനോട് സസ്‌പെന്‍ഷന്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും  അദ്ദേഹം പറയുന്നു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കുട്ടികളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണ് ഇരുന്നിരുന്നതെങ്കിലും ഹോസ്റ്റലില്‍നിന്ന് പുറത്താക്കിയ കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നില്ലെന്ന് വിസി പറഞ്ഞു.  എബിവിപി നേതാവിനെതിരെ നടപടി എടുക്കേണ്ട  ആവശ്യമുണ്ടായിരുന്നില്ലെന്ന്  അപ്പറാവു പറയുന്നു.

മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിക്കെതിരെ വീണ്ടും നടപടി എടുക്കണമായിരുന്നോ? അതിന് സാധിക്കില്ല. ഫെയ്‌സ്ബുക്കില്‍ എന്തോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയെ കൈകാര്യം ചെയ്യാന്‍ പോയത് പത്തോളം ആളുകളാണ്. എങ്ങനെയാണ് എബിവിപി വിദ്യാര്‍ത്ഥി ശിക്ഷാര്‍ഹനാകുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഐപികളില്‍നിന്ന് ലഭിക്കുന്ന എഴുത്തുകള്‍ക്ക് 15 ദിവസത്തിനകം മറുപടി കൊടുക്കണമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തിനോ മാനവ വിഭവശേഷി വകുപ്പിനോ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും അപ്പറാവു പറഞ്ഞു. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ ഫലമായി രാജി വെയ്ക്കില്ലെന്നും  വിസി പറഞ്ഞു.