കനത്ത മഞ്ഞു വീഴ്ച്ച; അമേരിക്കയില്‍ 19 മരണം

single-img
24 January 2016

american-winterന്യൂയോര്‍ക്ക്: കനത്ത ഹിമപാതത്തെ തുടര്‍ന്ന് കിഴക്കന്‍ അമേരിക്കയില്‍ 19 മരണം. 85 ദശലക്ഷം ജനങ്ങളെയാണ് മഞ്ഞുവീഴ്ച ബാധിച്ചിരിക്കുന്നത്. ചില ഭാഗത്ത് വലിയ തോതില്‍ മഞ്ഞു കുമിഞ്ഞു കൂടിയിട്ടുണ്ട്. 11 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെസ്റ്റ് വെര്‍ജീനിയ, മോര്‍ഗന്‍ കണ്‍ട്രി, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് രൂക്ഷമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.

അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ന്യൂയോര്‍ക്കില്‍ നിരോധിച്ചിട്ടുണ്ട്. നഗരത്തിലുണ്ടാവുന്ന ഏറ്റവും മോശമായ മഞ്ഞുവീഴ്ചകളിലൊന്നായാണ് വിലയിരുത്തുന്നത്. 12 മണിക്കൂറിലധികം ട്രാഫിക് ബ്ലോക്കുകളില്‍ കുടുങ്ങിക്കിടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെളിച്ചമില്ലാതെ ചില നഗരങ്ങള്‍ ഇരുട്ടില്‍ അകപ്പെട്ടു.  വിമാനസര്‍വീസുകളും റദ്ദാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.