ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

single-img
23 January 2016

downloadടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന വിന്‍ഡീസ് താരം എന്ന ലാറയുടെ ബഹുമതിക്ക് 86 റണ്‍സ് അകലെവച്ച് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ നാട്ടില്‍ നടന്ന മൂന്ന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടിരുന്നു 41 കാരനായ ചന്ദര്‍പോള്‍.വെസ്റ്റിന്‍ഡീസിനുവേണ്ടി 100 ടെസ്റ്റ് കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ചന്ദര്‍പോള്‍. 164 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും അടക്കമാണ് ചന്ദര്‍പോള്‍ 11867 റണ്‍സാണ് നേടിയത്. 203 നോട്ടൗട്ട് ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോർ .