ഭക്ഷണം പാഴാക്കുന്നത്‌ തടയുന്നതിന്‌ സൗദി അറേബ്യ കര്‍ശനം നിയമം കൊണ്ടു വരുന്നു; ലോകത്ത്‌ 79.5 കോടി ജനങ്ങള്‍ പട്ടണിയില്‍ കഴിയുമ്പോഴും സൗദിയില്‍ ഒരാള്‍ ഏകദേശം 250 കിലോഗ്രാം ഭക്ഷ്യവസ്‌തുക്കള്‍ പാഴാക്കുന്നു

single-img
23 January 2016

Food wasteറിയാദ്‌ : ഭക്ഷണം പാഴാക്കുന്നത്‌ തടയുന്നതിന്‌ സൗദി കര്‍ശനം നിയമം കൊണ്ടു വരുന്നു. ഇക്കാര്യം സംബന്ധിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്‌ നിര്‍ദേശം നല്‍കിയതായി സൗദി കൃഷിമന്ത്രി  അറിയിച്ചു.

ലോകത്ത്‌ 79.5 കോടി ജനങ്ങള്‍ പട്ടണിയില്‍ കഴിയുമ്പോഴും രാജ്യത്ത്‌ ഒരാള്‍ ഏകദേശം 250 കിലോഗ്രാം ഭക്ഷ്യവസ്‌തുക്കള്‍ പാഴാക്കുന്നുവെന്ന കണക്കിനെ തുടര്‍ന്നാണ്‌ നടപടി. രാജ്യത്ത്‌ ഓരോ വര്‍ഷവും പാഴാക്കുന്ന നാലിലൊന്ന്‌ ഭക്ഷണമുണ്ടെങ്കില്‍ ലോകത്തിന്റെ പട്ടിണിമാറ്റാന്‍ സാധിക്കുമെന്നാണ്‌ വിലയിരുത്തല്‍. ഈ കണക്കുകളുടെ അടിസ്‌ഥാനത്തിയാണ്‌ ഭക്ഷണം പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നത്‌ സംബന്ധിച്ച്‌ ബന്ധപ്പെട്ട് ഉന്നതതല കമ്മറ്റി രൂപീകരിക്കാന്‍ സല്‍മാന്‍ രാജാവ്‌ ഉത്തരവിട്ടത്‌.