അഴിമതി കൃത്യമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുങ്ങും-വി.എസ്‌ അച്യുതാനന്ദന്‍

single-img
23 January 2016

Achuthanandanതിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബു രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. മുന്‍പ്‌ പറഞ്ഞ കാര്യങ്ങളില്‍ ബാബു ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ എത്രയും വേഗം രാജിവച്ച്‌ പുറത്തുപോകണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു.

ബാബുവിന്റെ അഴിമതി കൃത്യമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുങ്ങും. മുഖ്യമന്ത്രിയുടെ ഗതിയും ഇതുതന്നെ ആയിരിന്നുമെന്നും വി.എസ്‌ പറഞ്ഞു.ബാബുവിനെതിരെ ഒരു മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ കോടതി നിര്‍ദേശം. സത്യസന്ധമായ അന്വേഷണത്തിന്‌ ബാബു രാജിവെക്കണം.

ബാര്‍കോഴയുമായി ബന്ധപ്പെട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ കെ.ബാബുവിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തണമെന്ന്‌ ഉത്തരവിട്ടിരിക്കുന്നത്‌.