ആരോഗ്യനില വഷളായി; ജോസ് കെ. മാണിയെ അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി

single-img
23 January 2016

Jose-K-Maniകോട്ടയം: റബര്‍ വിലയിടിവി പ്രതിഷേധിച്ച് കോട്ടയത്ത് നിരാഹാര സമരം നടത്തിയിരുന്ന ജോസ് കെ. മാണി എം.പിയെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് സമരത്തിന്റെ ആറാം ദിവസമായ ഇന്ന് പോലീസ് എത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സമരം തുടരുമെന്ന് ജോസ് കെ.മാണി അറിയിച്ചു.