ചന്ദ്രബോസിന്റെ ഭാര്യ ജമന്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

single-img
23 January 2016

Chandrabose Familyകാഞ്ഞാണി: കൊല്ലപ്പെട്ട ശോഭാ സിറ്റിയുടെ സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിന്റെ  ഭാര്യ ജമന്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ ഔഷധിയിലാണു ജോലി ലഭിച്ചത്‌. ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്‌റ്റായാണു നിയമനം.

ചന്ദ്രബോസ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ സാമ്പത്തിക സഹായവും ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്കു പൊതുമേഖലാ സ്‌ഥാപനത്തില്‍ ജോലിയും വാഗ്‌ദാനം ചെയ്‌തിരുന്നു.

ധനസഹായം നേരത്തെ കൈമാറിയെങ്കിലും ജോലി നല്‍കുന്നതിലെ കാലതാമസം വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്ന്‌, കൊലക്കേസിന്റെ ശിക്ഷാവിധി വന്ന വ്യാഴാഴ്‌ച ജമന്തിക്കു ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.   ബന്ധുക്കള്‍ക്കൊപ്പമാണ്‌ ഔഷധിയിലെത്തി ജോലിയില്‍ പ്രവേശിച്ചത്‌.