ബാബാസാഹബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി

single-img
22 January 2016

Modi-DISRUPTION-Lko-1ലക്‌നൗ: രോഹിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം വിദ്യാര്‍ത്ഥികള്‍ തടസപ്പെടുത്തി.   പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ബാബാസാഹബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ മോഡിയുടെ പ്രസംഗം തടസ്സപ്പെടുത്തി. ബാബാസാഹബ് ഭീംറാവും അംബേദ്കര്‍ സര്‍വകലാശാല (ബിബിഎയു)യിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായാണ് മോഡി എത്തിയത്.

നരേന്ദ്ര മോഡി തുലയട്ടെ എന്ന മുദ്രാവാക്യവുമായാണ് സദസ്സിലെ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റത്. അംബേദ്കറിനെ കുറിച്ച് സംസാരിക്കവെയാണ് പ്രതിഷേധം. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് വേദിക്ക് പുറത്താക്കി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. തുടര്‍ന്ന് രോഹിതിന്റെ മരണത്തില്‍ മൗനം വെടിഞ്ഞ പ്രധാനമന്ത്രി രോഹിതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അമ്മയ്ക്ക് മകനെ നഷ്ടപ്പെട്ട വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധം മോഡി വരെ എത്തിയതോടെ രോഹിതന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.