കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

single-img
22 January 2016

p-jayarajanകണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട   പി  ജയരാജന്‍ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഹര്‍ജി നാളെ പരിഗണിക്കും. എന്തിന് തനിക്കെതിരെ യുഎപിഎ ചുമത്തിയെന്ന് ജയരാജന്‍ ജാമ്യ ഹര്‍ജിയില്‍ ചോദിക്കുന്നുണ്ട്. കേസില്‍ പ്രതിയായ വിക്രമന്‍ തന്റെ ഡ്രൈവറല്ല. വിക്രമന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലായിരുന്നെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

അതേസമയം, ജയരാജനെതിരെ യുഎപിഎ ചുമത്തിയതിനെതിരെ മുസ്ലിം ലീഗും രംഗത്തെത്തി. ഏത് കേസായാലും യുഎപിഎ ചുമത്തുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത്തരം കരിനിയമങ്ങള്‍ക്ക് ലീഗ് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ത്ത് സിബിഐ ഇന്നലെയാണ് തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്. കേസില്‍ 25ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയത്. യുഎപിഎയിലെ 18ാം വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കേസിലാണ് പ്രതിചേര്‍ക്കല്‍.