പിഴകൊണ്ടൊന്നും നന്നായില്ലെങ്കില്‍ ആദരിച്ച് നന്നാക്കും; ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കൈയോടെ കൊണ്ടുപോയി ബംഗളൂരു പോലീസ് ആദരിക്കുന്നു

single-img
22 January 2016

bangloretraficബംഗളൂരു: ട്രാഫിക്ക് നിയമങ്ങളെ തെറ്റിക്കുന്നവരെ കണ്ടെത്താനും താക്കീത് ചെയ്യാനും പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ് നിയമപാലകര്‍.  അതില്‍ ഗതാഗത നിയമ ലംഘകരെ ഒതുക്കാന്‍ പിഴയും തടവും കൊണ്ടെന്നും  പറ്റില്ലെന്ന് മനസിലാക്കിയ ബംഗളൂരു ട്രാഫിക് പോലീസ് ഇപ്പോള്‍ പുതിയ രീതി പരീക്ഷിക്കുകയാണ്.  എന്തെന്നാല്‍ ഗതാഗതം നിയമങ്ങള്‍ ലംഘിക്കുന്നവരെ കൈയോടെ കൊണ്ടുപോയി ആദരിച്ച് ലജ്ജിതരാക്കുകയാണ് ട്രാഫിക് പോലീസിന്റെ പുതിയ തന്ത്രം.

ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസാണ് പുതിയ തന്ത്രം പരീക്ഷിച്ചത്. കഴിഞ്ഞ ദിവസം മാത്രം 40 ഗതാഗതലംഘകരെയാണ് ഇലക്ട്രോണിക് സിറ്റി പോലീസ് പിടികൂടിയത്. പിഴ നല്‍കുന്നതിനു പകരം ഇവരെ പൊന്നാടയണിയിക്കുകയും റോസാപ്പൂ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ സ്വീകരണം ലഭിക്കുന്നവര്‍ പിന്നീട് ഒരിക്കലും തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് പോലീസിന്റെ പക്ഷം.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തുന്ന ബിഎംടിസി ഡ്രൈവര്‍മാര്‍, നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍, ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍ എന്നിവരെയാണ് ഇത്തരത്തില്‍ പിടികൂടി ബോധവത്കരണം നല്‍കുന്നത്.