കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നു; മൂന്നുദിവസം കൊണ്ട് സിബിഐക്ക് എവിടുന്ന് തെളിവ് ലഭിച്ചെന്ന്‍ വി.എസ്.അച്യുതാനന്ദന്‍

single-img
22 January 2016

V-S-Achuthanandan-636-4872തിരുവനന്തപുരം:  ആര്‍എസ്എസിന്റെ താത്പര്യത്തിന് അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നെന്നും, ഇതിന്റെ ഉദാഹരണമാണ് ജയരാജനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകളെന്നും വി.എസ് പറഞ്ഞു. മൂന്നുദിവസം കൊണ്ട് സിബിഐക്ക് എവിടുന്ന് തെളിവ് ലഭിച്ചെന്നും വി.എസ് ചോദിച്ചു.