മൊബൈല്‍ ടവറുകളിലെ റേഡിയേഷന്‍ ആരോഗ്യത്തിനു ദോഷകരമല്ലെന്ന്‌ ട്രായ്

single-img
22 January 2016

tower_jpg_1268471fകൊല്‍ക്കത്ത: മൊബൈല്‍ ടവറുകളിലെ ഇലക്‌ട്രോ മാഗ്നറ്റിക്‌ ഫില്‍ഡുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യത്തിനു ദോഷകരമല്ലെന്ന്‌ ട്രായിലെ വിദഗ്‌ധര്‍. റേഡിയേഷന്‍ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന കേരളം, ഗുജറാത്ത്‌, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്‌ ഹൈക്കോടതികളുടെ വിധി ട്രായിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണെന്നു ട്രായ്‌ ഉപദേഷ്‌ടാവ്‌ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക്‌  ടവറൊന്നിനു പത്തുക്ഷം വീതം പിഴ ഈടാക്കാനുള്ള തീരുമാനം കൈക്കൊണ്ടതായും ട്രായ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി  അറിയിച്ചു.