ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്യ്രമില്ല; ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ ജയിലില്‍ പോകേണ്ടി വരും- കരണ്‍ ജോഹര്‍

single-img
22 January 2016

karan-joharജയ്പുര്‍:  ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്യ്രമെന്നത് ഒരു തമാശമാത്രമാണെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ജയിലിലേക്കുള്ള വഴി തുറക്കല്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഇടവേളയ്ക്കുശേഷം അസഹിഷ്ണുത രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നു. രാജസ്ഥാനിലെ ജയ്പുരില്‍ ലിറ്ററേച്ചര്‍ ഫെസ്‌റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കരണ്‍ ജോഹര്‍. സിനിമ സംവിധായകന്‍ ആണെങ്കില്‍പോലും പൂര്‍ണമായ ആവിഷ്‌കാര സ്വാതന്ത്യ്രം അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബോളിവുഡ് നടന്മാരായ അമീര്‍ ഖാനും ഷാരൂഖ് ഖാനും   പൊതുപരിപാടിയില്‍ അസഹിഷ്ണുത പരാമര്‍ശം നടത്തിയത്  വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഷാരൂഖ് ഖാന്‍  പരാമര്‍ശം  പിന്നീട് പിന്‍വാലിച്ചിരുന്നു.