തീവ്രവാദപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി താജ്കിസ്താന്‍ 13,000 പുരുഷന്‍മാരുടെ താടി വടിപ്പിച്ചു

single-img
22 January 2016

Terroristഡുഷാനാബ്: തീവ്രവാദപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി  താജ്കിസ്താന്‍ പുരുഷന്‍മാരുടെ താടി വടിപ്പിക്കുകയും സ്ത്രീകളുടെ ശിരോവസ്ത്ര നിരോധിക്കുകയും ചെയ്തു. 13,000 പുരുഷന്മാരുടെ താടിയാണ് സര്‍ക്കാര്‍ ഇടപെട്ട് നിര്‍ബന്ധമായി വടിപ്പിച്ചത്.

കൂടാതെ 1,700 സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ഉപയോഗിക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തി. ആചാരവസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു.  അയല്‍രാജ്യമായ അഫ്ഗാനിസ്താനില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനം രാജ്യത്ത് വളരാതിരിക്കുന്നതിന്റെ ഭാഗമായി നടപടി കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.