ഐ.ജി ടി.ജെ ജോസ് സരിതയുടെ ഫോണ്‍ രേഖകള്‍ അനധികൃതമായി ശേഖരിച്ച് നശിപ്പിച്ചതായി ഡി.ജി.പി ടി.പി സെന്‍കുമാര്‍

single-img
22 January 2016

Mr. T.P Senkumar IPSതിരുവനന്തപുരം: ഐ.ജി ടി.ജെ ജോസ് സരിതയുടെ ഫോണ്‍ രേഖകള്‍ അനധികൃതമായി ശേഖരിച്ച് നശിപ്പിച്ചതായി ഡി.ജി.പി ടി.പി സെന്‍കുമാര്‍ സോളാര്‍ കമ്മീഷണന് മുമ്പാകെ മൊഴി നല്‍കി. ഇതു സംബന്ധിച്ച് ഐ.ജിക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്  ഡി.ജി.പി കമ്മീഷന് കൈമാറി. രേഖകള്‍ താന്‍ നശിപ്പിച്ചുകളഞ്ഞെന്ന് ഐ.ജി തന്നെ പറഞ്ഞതായി ഡി.ജി.പി അറിയിച്ചു.സരിതയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബിന്റെ മൊഴി സെന്‍കുമാര്‍ നിഷേധിച്ചു. സരിതയെ കാണാന്‍ ആയുധങ്ങളുമായി ആരെങ്കിലും വന്നതായി അറിയില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.സരിത ജയിലില്‍ വച്ച് എഴുതിയ കത്ത് കണ്ടെടുക്കാന്‍ പോലീസ് നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഡി.ജി.പി. പറഞ്ഞു.