ടി.പി വധക്കേസ് സി.ബി.ഐ.യ്ക്ക് വിടുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാട്-കെ.കെ.രമ

single-img
22 January 2016

20tv_Rema_jpg_GFV4_1088725eകോഴിക്കോട്: ടി.പി. വധക്കേസ് സി.ബി.ഐ.യ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട്  കെ.കെ.രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.  കേസ് സി.ബി.ഐ.യ്ക്ക് വിടുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രമ  പറഞ്ഞു. എന്നാല്‍, ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയതിനെ തുടര്‍ന്നാണ് രമ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടത്