സാന്ത്വനം കുവൈറ്റിന്റെ പതിനഞ്ചാം വാർഷിക പൊതുയോഗം ജനുവരി 22 നു അബ്ബാസിയയിൽ

single-img
21 January 2016

indexജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ്‌ തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെപതിനഞ്ചാംവാർഷികം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു. ജനുവരി 22ന് വെള്ളിയാഴ്ച വൈകീട്ട് 04:30 nu  മണിക്ക് അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പൊതുയോഗത്തിൽ സംഘടനയുടെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും, കുവൈറ്റിലെ പ്രവാസി സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും.

 

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതോടൊപ്പം കേരളത്തിലും കുവൈറ്റിലും കഴിയുന്ന നിസ്സഹായരും നിർധനരുമായ രോഗികൾക്ക്‌ വേണ്ടി കൂടുതൽ ഉപയോഗപ്രദവും കാര്യക്ഷമവുമായ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുവാനുള്ള പൊതു ചർച്ച തുടങ്ങിയവ പൊതുയോഗത്തിലെ മുഖ്യ വിഷയങ്ങളായിരിക്കും. വാർഷിക സുവനീറായ “സ്മരണിക 2015” ഈ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്യും.

 

കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ  കേരളത്തിനകത്തും പുറത്തും, കുവൈറ്റിലും ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ചികിത്സാ സഹായവും മറ്റു അനുബന്ധ സേവനങ്ങളും    ലഭ്യമാക്കുവാൻ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ആയിരത്തോളം വരുന്ന നിർധന രോഗികളാണ്  ഓരോ വർഷവും സാന്ത്വനത്തിന്റെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായത്തിനർഹാരാവുന്നത്.

 

ഓരോ മാസവും അംഗങ്ങൾ   മുഖേനയും, വിവിധ പത്ര മാധ്യമങ്ങൾ വഴിയും ലഭിക്കുന്ന കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സഹായ അഭ്യർഥനകളാണ് മുഖ്യമായും സാന്ത്വനത്തിന്റെ പരിഗണനക്കായി വരുന്നത്.  കൂടാതെ, കുവൈറ്റിൽ നിന്നും രോഗബാധിതരായി നാട്ടിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരെ സഹായിക്കുകയും , അവരുടെ പുനരധിവാസത്തിന് വേണ്ട അവസരങ്ങൾ ഒരുക്കുവാൻ സാന്ത്വനം മുൻകൈ എടുക്കുന്നു.   കേരളത്തിൽ സാമൂഹ്യ ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന  വിവിധ സംഘടനകളുടെ   സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രത്യേക ക്ഷേമ പദ്ധതികൾ  വഴി സമൂഹത്തിന്റെ പല മേഖലകളിലുംഉള്ള നിരാലംബർക്ക് ഒരു കൈത്താങ്ങായി ഈ പ്രവാസി കൂട്ടായ്മ പ്രവര്ത്തിക്കുന്നു.

 

ഗാർഹിക മേഘലയിലും അടിസ്ഥാന മേഘലയിലും ജോലി നോക്കുന്ന നിർധനരോഗികളും പ്രയാസമനുഭവിക്കുന്നവരുമാണ് കുവൈറ്റിൽ സാന്ത്വനത്തിന്റെ സഹായങ്ങൾക്ക് മുഖ്യമായും അർഹരാവുന്നത്.സാന്ത്വനം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനീറിലേക്ക് ലഭിക്കുന്ന പരസ്യങ്ങൾ വഴി കണ്ടെത്തുന്ന അധിക വരുമാനാമാണ് കുവൈറ്റിലെ ഇത്തരം സഹായങ്ങൾക്കായി വിനിയോഗിക്കുന്നത്.

 

സാന്ത്വനത്തിന്റെ വാർഷിക പോതുയോഗത്തിലേക്ക് എല്ലാ പ്രവാസി മലയാളികളുടെയും സജീവ സാന്നിധ്യവും സഹകരണവും കാംക്ഷിക്കുന്നതോടൊപ്പം പാവപ്പെട്ട രോഗികൾക്ക് വേണ്ടി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഭാഗഭാക്കാകുവാനും സാന്ത്വനം പ്രവർത്തകർ പത്രക്കുറിപ്പിലൂടെ അഭ്യർഥിച്ചു.