ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വെച്ചിരുന്ന വിഷം കുടിച്ച്‌ മകള്‍ മരിച്ചു

single-img
21 January 2016

poisonഅഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വെച്ചിരുന്ന വിഷം കുടിച്ച്‌ മകള്‍ മരിച്ചു. ഭര്‍ത്താവിനെ കൊല്ലാനായി ചായയില്‍ ഭാര്യ വിഷം കലര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇത്‌ കുടിച്ചത്‌ നാലും ഒമ്പതും വയസുള്ള മക്കളായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയായ 29കാരിയെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കുടുംബ പ്രശ്‌നങ്ങളാണ്‌ ഇത്തരത്തിലെ ഒരു പ്രവര്‍ത്തിയിലേക്ക്‌ യുവതിയെ നയിച്ചത്‌.

ചായ കുടിച്ച കുട്ടികള്‍ ദേഹാസ്വാസ്യം പ്രകടിപ്പിച്ചതോടെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി. വഴിമധ്യേ നാല്‌ വയസുകാരി മരിച്ചു. ഒമ്പത്‌ വയസുകാരി ചികിത്സയിലാണ്‌.