അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും ഇന്‍ക്രഡിബിള്‍ ഇന്ത്യാ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

single-img
21 January 2016

amith-chopraന്യൂഡല്‍ഹി :  ഇന്‍ക്രഡിബിള്‍ ഇന്ത്യാ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. രാജ്യത്തെ അസഹിഷ്ണുത പ്രസ്താവനയെ തുടര്‍ന്നാണ് അമീര്‍ ഖാനെ ഇന്‍ക്രഡിബിള്‍ ഇന്ത്യാ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍ നിന്ന്  നീക്കിയത്. വര്‍ഷങ്ങളായി ഇന്ത്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു അദേഹം.

പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് ബഹുമുഖ പ്രതിഭകളും കായിക താരങ്ങളും പ്രശസ്തരായ ആളുകളുമടക്കം നിരവധി പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായുള്ള അതിഥി ദേവോ ഭവ യ്ക്കായി ഒരു പെണ്‍ വ്യക്തിത്വത്തേയും തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു.

ഇന്ത്യയെ പ്രെമോട്ട് ചെയ്താണ് ബ്രാന്‍ഡ് അംബാസിഡര്‍ സംസാരിക്കേണ്ടതെന്നും എന്നാല്‍ അങ്ങനെയല്ല ഖാന്‍ ചെയ്തതെന്നും പറഞ്ഞാണ്  പദവിയില്‍ നിന്നും അദേഹത്തെ മാറ്റിയത്.