ഐജിയുടെ വാഹനം മോഷണം പോയി; ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം;വാഹനത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കണമെന്നു പൊലീസിന്റെ ട്വിറ്റര്‍ സന്ദേശം

single-img
21 January 2016

suspicious-man-in-army-uniform-in-gurdaspur-after-pathankot-terror-attack-568d396832ec2_exlstന്യൂഡൽഹി: ഇന്തോ-ടിബറ്റൻ അതിർത്തി രക്ഷാസേന  ഐജിയുടെ  എസ്‌യുവി വാഹനം മോഷണം പോയതിനെ തുടർന്നു ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം. വാഹനം പത്താൻകോട്ട് മാതൃകയിലുള്ള ഭീകരാക്രമണത്തിന് ഉപയോഗിക്കുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഉദ്യോഗസ്ഥർ. റിപ്പബ്ലിക് ദിന പരേഡിനു മുന്നോടിയായി നഗരം നേരത്തേ തന്നെ കനത്ത സുരക്ഷാ വലയത്തിലാണ്. വാഹനമോഷണ വാർത്ത കൂടി പുറത്തുവന്നതോടെ സുരക്ഷ കർശനമാക്കി. വാഹനത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കണമെന്നു പൊലീസ് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

ഇതേസമയം, ഉത്തരാഖണ്ഡിലെ മൻഗ്ലൂരിൽ നിന്ന് ഐഎസ് ബന്ധമുണ്ടെന്നു കരുതുന്ന നാലു ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു.   ഐജി ആനന്ദ് സ്വരൂപിന്റെ വെള്ള ടാറ്റ സഫാരി കാർ ബുധനാഴ്ച പുലർച്ചെ നോയിഡ സെക്ടർ 23ലെ താമസ സ്ഥലത്തു നിന്നാണു മോഷണം പോയത്. ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡ് റിഹേഴ്സലിൽ പങ്കെടുത്തു ചൊവ്വാഴ്ച രാത്രി ഇതേ വാഹനത്തിലാണ് ആനന്ദ് മടങ്ങിയെത്തിയത്. താമസസ്ഥലത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനം കാണാതാവുകയായിരുന്നു. സിഎച്ച്-01 ജിഎ 2915 നമ്പർ വാഹത്തിൽ നീല ബീക്കൺ ലൈറ്റിനു പുറമേ, രണ്ടു നക്ഷത്രങ്ങളടങ്ങിയ ഐജി പ്ലേറ്റും മുൻവശത്ത് ഐടിബിപിയുടെ പതാകയുമുണ്ട്.

പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പരാതി ലഭിച്ചയുടൻ പൊലീസ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയായിരുന്നു. വാഹനം കണ്ടെത്തുന്നതിനു വ്യാപക തിരച്ചിൽ നടത്താൻ ഡിസിപിമാർക്കു കമ്മിഷണർ നിർദേശം നൽകി. പത്താൻകോട്ടിൽ പഞ്ചാബ് പൊലീസ് എസ്പിയുടെ വാഹനം തട്ടിയെടുത്താണു ഭീകരർ ആക്രമണം നടത്തിയത്. 2001ലെ പാർലമെന്റ് ആക്രമണ സമയത്തും ബീക്കൺ ഘടിപ്പിച്ച വാഹനമാണു ഭീകരർ ഉപയോഗിച്ചത്.