കിന്റർ എഗിലെ കളിപ്പാട്ടം വിഴുങ്ങിയ മൂന്നു വയസുകാരി മരിച്ചു

single-img
21 January 2016

_0b7b70ae-bf81-11e5-aa4a-49b6c7b94749ഫ്രാൻസിൽ കിന്റർ സർപ്രൈസ് എഗിലെ കളിപ്പാട്ടം വിഴുങ്ങിയ മൂന്നു വയസുകാരി മരിച്ചു. കിന്റർ സർപ്രൈസിനുള്ളിൽ ഇരുന്ന കളിപ്പാട്ടത്തിന്റെ പ്ലാസ്റ്റിക്ക് വീൽ കുട്ടിയുടെ തൊണ്ടയില്‍കുരുങ്ങി ശ്വാസം മുട്ടിമരിക്കുകയായിരുന്നു.  പെട്ടെന്നു തന്നെ കുട്ടിയുടെ മുത്തച്ഛൻ വീൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടി കോമ സ്റ്റേജിയിലായി. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യന്ത്രനിർമ്മിതമായ വസ്തുകാരണം ശ്വാസമുട്ടിയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ഇറ്റാലിയൻ കമ്പനി ഫെറോറോ ഗ്രൂപ്പിന്റെ ഉൽപ്പന്നമാണ് കിന്റർ സർപ്രൈസ് ചോക്ലേറ്റ് എഗ് . മൂന്നു വയസിനും അതിനു താഴെയും പ്രായമുള്ള കുട്ടികൾക്ക് കിന്റർ സർപ്രൈസ് നൽകരുതെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.   ഓരോ കിന്റർ സർപ്രൈസിനുള്ളിലെ കളിപ്പാട്ടങ്ങളും കുട്ടികളുടെ സുരക്ഷയെ മുൻകൂട്ടി കണ്ടുകൊണ്ടാണ് വികസിപ്പിക്കുന്നതെന്ന് കമ്പനി സൈറ്റിൽ പറയുന്നുണ്ട്.