ദക്ഷിണാഫ്രിക്കയില്‍ ഫ്രീസറിനുള്ളില്‍ കുടുങ്ങി അഞ്ച് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു

single-img
21 January 2016

south africaജൊഹനാസ്ബര്‍ഗ് :  ദക്ഷിണാഫ്രിക്കയിലെ കക്കാമാസില്‍ ഫ്രീസറിനുള്ളില്‍ കുടുങ്ങിപ്പോയ അഞ്ച് സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.  മൂന്നിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് കുട്ടികളെ ഫ്രീസറില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Support Evartha to Save Independent journalism

കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ഫ്രീസറില്‍ കയറുകയും അബദ്ധത്തില്‍ ഫ്രീസര്‍ അടഞ്ഞുപോവുകയുമായിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമായല്ല. സമാനമായ സംഭവം 2014 ലും ഉണ്ടായിട്ടുണ്ട്. ഒളിച്ചുകളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ കയറി ഒളിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരണപ്പെട്ടിരുന്നു.