പത്താന്‍കോട്ട് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം; മൂന്ന് പേരില്‍ ഒരാളെ ബി.എസ്.എഫ് വെടിവെച്ചിട്ടു

single-img
21 January 2016

Pathankotപത്താന്‍കോട്ട് അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പേരില്‍ ഒരാളെ ബി.എസ്.എഫ് വെടിവച്ചുവീഴ്ത്തി. രണ്ട് പേര്‍ രക്ഷപ്പെട്ടതായാണ് വിവരം. പത്താന്‍കോട്ടിലെ ടാഷ് മേഖലയില്‍ ഇന്ന് പുലര്‍ച്ചയോടയൊണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ബി.എസ്.എഫിന്റെ ശക്തമായ നീക്കങ്ങളാണ് നുഴഞ്ഞുകയറ്റം വിഫലമാക്കിയത്.

അതേസമയം സംഘത്തിലുണ്ടായിരുന്നു രണ്ട് പേര്‍ തിരിച്ച് പാകിസ്താനിലേക്ക് കടന്നുവെന്നാണ് വിവരം. തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പാക് അധീന പ്രദേശത്താണ് കിടക്കുന്നതെന്നും ബിഎസ്എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.