പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു

single-img
21 January 2016

mrinalini_sarabhaiഅഹമ്മദാബാദ്: വിക്രംസാരാഭായിയുടെ ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായ മൃണാളിനി സാരാഭായ് (96) അന്തരിച്ചു. അഹമ്മദാബാദിലായിരുന്നു അന്ത്യം. പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ് മകളാണ്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളാണ് മൃണാളിനി .  പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എന്‍. എയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.