ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ വ്യാജ സി.ഡികള്‍ ആരാധകര്‍ പിടികൂടി

single-img
20 January 2016

rajini_muruganസിനിമാ ലോകത്തെ രക്ഷിക്കാന്‍ ആരാധകര്‍ മുന്നിട്ടിറങ്ങി. തമിഴ് നടന്‍ ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രത്തിന്റെ നിരവധി വ്യാജ സി.ഡികളാണ് ഇത്തരത്തില്‍ ആരാധകര്‍ പിടികൂടിയത്. പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ വിപണി കീഴടക്കുന്നതിന് എതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

ശിവകാര്‍ത്തികേയന്‍ നായകനായ രജനിമുരുകന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം നടക്കവെയാണ് ചിത്രത്തിന്റെ വ്യാജ സി.ഡികള്‍  സേലത്തുനിന്നാണ് ആരാധകര്‍ പിടിച്ചെടുത്തത്.