നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു; ബീഹാറില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം

single-img
20 January 2016

Nitheesh Kumarപാറ്റ്‌ന: ബീഹാറില്‍  സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം.  നിതീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സം വരണം. എന്നാല്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കകം തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍. ബീഹാറില്‍ ഇനി മുതല്‍ നടക്കുന്ന എല്ലാ സര്‍ക്കാര്‍ നിയമനങ്ങളിലും 35 ശതമാനം സംവരണം സ്ത്രീകള്‍ക്ക് ലഭിക്കും.

ബീഹാറില്‍ നേരത്തെ മുതല്‍ പൊലീസ് നിയമനങ്ങളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം നിലവിലുണ്ട്. ഇതാണ് ഇപ്പോള്‍ മറ്റ് എല്ലാ തൊഴില്‍ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ അതേപടി ക്യാബിനറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.