ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം; ശബരിമല കേസിലെ വിധിവന്നശേഷം തീരുമാനമെടുക്കാമെന്ന് ബോംബെ ഹൈക്കോടതി

single-img
20 January 2016

darga മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ ശബരിമല കേസിലെ വിധിവന്നശേഷം തീരുമാനമെടുക്കാമെന്ന് ബോംബെ ഹൈക്കോടതി. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ മുസ്ലിം സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജിയാണ് കോടതിക്കു മുമ്പാകെയുള്ളത്. സുപ്രീംകോടതിയിലുള്ള ശബരിമല കേസും ഇതിനു സമാനമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ശബരിമല കേസില്‍ സുപ്രീംകോടതി എന്തു തീരുമാനമാണെടുക്കുന്നതെന്നു നോക്കാമെന്നും അതിനുശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ഫിബ്രവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. അടുത്തമാസം എട്ടിനാണ് സുപ്രീം കോടതിയില്‍ ശബരിമല കേസ് പരിഗണനയ്ക്കു വരിക.