രാജ്യത്തെ സര്‍വകലാശാലകള്‍ വിവേചനത്തിന്റെ കേന്ദ്രങ്ങളായിമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി

single-img
19 January 2016

M_Id_424039_Rahul_Gandhiഹൈദരാബാദ്: രാജ്യത്തെ സര്‍വകലാശാലകള്‍ വിവേചനത്തിന്റെ കേന്ദ്രങ്ങളായിമാറുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ദലിത് ഗവേഷക വിദ്യാര്‍ഥി യുടെ ആത്മഹ്ത്യയെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ സ്ഥാപനത്തിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രോഹിതിന്റെ മരണത്തിന് വിസിയും കേന്ദ്രമന്ത്രിയുമാണ് കാരണക്കാരെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അവഗണന നേരിടുന്നതിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

സംഭവത്തിന് പിന്നിലുള്ളവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം. രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അത് രോഹിത്തിനെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.