സരിത ജയിലിൽ വെച്ചെഴുതിയ കത്ത് ഹാജരാക്കണമെന്ന് സോളർ കമ്മിഷൻ

single-img
19 January 2016

saritha s nairകൊച്ചി: സോളർ  കേസിലെ പ്രതി സരിത. എസ്. നായർ പത്തനംതിട്ട ജയിലിൽ വെച്ചെഴുതിയ കത്ത് ഹാജരാക്കണമെന്ന്  സോളർ കമ്മിഷൻ. കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം കമ്മിഷൻ തള്ളി. കത്തിന്റെ സ്വകാര്യത ഇപ്പോൾ നഷ്ടപ്പെട്ടു കഴിഞ്ഞതായി കമ്മിഷൻ പറ‍ഞ്ഞു.

പരിഗണനാ വിഷയത്തിൽ ഉൾപ്പെടാത്ത കാര്യമായതിനാൽ കത്ത് സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം കമ്മീഷന്‍ തള്ളിയിരുന്നു.  സരിതയുടെ കത്തിന്റെ ഉള്ളടക്കം തനിക്ക് അറിയാമെന്നും അതിൽ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ്  കമ്മിഷനിൽ നേരത്തെ മൊഴി നൽകിയിരുന്നു.