ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രണ്ട് ഗ്രാമീണര്‍ക്ക് പഞ്ചായത്ത് 500 രൂപ വീതം പിഴ വിധിച്ചു; ശൗചാലയം ഉണ്ടായിട്ടും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനാണ് പിഴ

single-img
19 January 2016

peeബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രണ്ട് ഗ്രാമീണര്‍ക്ക് ഗ്രാമപഞ്ചായത്ത് 500 രൂപ വീതം പിഴ വിധിച്ചു. ബിജ്‌നോറിലെ മിതന്‍ കുവാര്‍ പ്രതാപ് ഗ്രാമപഞ്ചായത്താണ് പഞ്ചായത്ത് രാജ് ആക്ട പ്രകാരം നടപടി എടുത്തത്.

ഒരേ കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്കെതിരെയാണ് ഗ്രാമപഞ്ചായത്ത് പിഴയിട്ടത്. വീട്ടില്‍ ശൗചാലയം ഉണ്ടായിട്ടും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനാണ് പിഴ ഈടാക്കിയത്. സര്‍ക്കാര്‍ പദ്ധതിയനുസരിച്ചാണ് ഇവരുടെ വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കിയത്. ജില്ല ജഡ്ജ് ഗ്രാമം സന്ദര്‍ശിച്ച് പൊയതിന്റെ അടുത്ത ദിവസമാണ് പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ ഗ്രാമം തീരുമാനിച്ചത്.

ഗ്രാമവാസികള്‍ ജില്ല മജിസ്‌ട്രേറ്റിനോട് ആളുകളുടെ മോശം ശീലത്തെ കുറിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇത് അവസാനിപ്പിക്കാന്‍ നിയമപരമായി എന്തെങ്കിലും ചെയ്യാനാവുമോയെന്ന ആളുകളുടെ ചോദ്യത്തിനാണ് 1947-ലെ പഞ്ചായത്തി രാജ് ആക്ട് പ്രകാരം നടപിടയെടുക്കാന്‍ അദ്ദേഹം പറഞ്ഞത്.