പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും കൊല്ലുമെന്ന് ഐസിസിന്റെ ഭീഷണിക്കത്ത്

single-img
19 January 2016

narendra modi in Dhanbadപനാജി: ഐസിസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനും ഭീഷണിക്കത്ത്.  മോദിയെയും  പരീക്കറിനെയും കൊല്ലുമെന്ന ഭീഷണിയുമായുള്ള പോസ്റ്റ്കാര്‍ഡ് കഴിഞ്ഞയാഴ്ച ഗോവ സെക്രട്ടേറിയറ്റിലാണ് ലഭിച്ചത്.കത്തില്‍ ഐ.എസ്.ഐ.എസ് എന്ന് കുറിച്ചിട്ടുള്ളതായി ഗോവ പോലീസ് പറഞ്ഞു. രാജ്യത്തെ ഗോവധനിരോധനത്തില്‍ പ്രതിഷേധിച്ചാണ് ഇങ്ങനെയൊരു ഭീഷണി. എല്ലാ ഏജന്‍സികളും കത്തിനെക്കുറിച്ച് അന്വേഷിച്ചുവരുന്നുണ്ടെന്നും ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും ഗോവ പോലീസ് അറിയിച്ചു.   കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന് കേസ് അന്വേഷണം കൈമാറി.