പത്താന്‍കോട്ട് ഭീകരാക്രമണം; തന്നെ തുടര്‍ച്ചയായി പത്ത് ദിവസകൂടി ചോദ്യം ചെയ്താലും കൂടുതല്‍ ഒന്നും ലഭിക്കില്ലെന്ന് എസ്.പി സല്‍വീന്ദര്‍ സിങ്

single-img
19 January 2016

Pathankotന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിങിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍.ഐ.എ സംഘത്തിന് ഒന്നും ലഭിച്ചില്ല. തന്നെ തുടര്‍ച്ചയായി അടുത്ത പത്ത് ദിവസകൂടി ചോദ്യം ചെയ്താലും കൂടുതല്‍ ഒന്നും ലഭിക്കില്ല. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സല്‍വീന്ദര്‍ പറഞ്ഞു.

മുമ്പ് നല്‍കിയ മൊഴികളില്‍ ഉണ്ടായ വൈരുധ്യത്തെ തുടര്‍ന്നാണ് എസ്.പിയെ ചോദ്യം ചെയ്തതെങ്കിലും അന്വേഷണത്തിന് സഹായിക്കുന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.

അതേസമയം സല്‍വീന്ദറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നതിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളില്‍ നുണപരിശോധന നടത്തും. മയക്കുമരുന്നു സംഘങ്ങള്‍ക്ക് ഇന്ത്യയിലേക്ക് കടന്നുവരാന്‍ സഹായിച്ചത് സല്‍വീന്ദറാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടു്ണ്ട്.