വിജിലന്‍സ് തട്ടിപ്പ് സംഘമായി മാറി; വിജിലന്‍സിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വി.എസ് അച്യുതാനന്ദൻ

single-img
19 January 2016

V-S-Achuthanandan-636-4872കൊച്ചി: വിജിലന്‍സ് ഡയറക്റ്ററെ യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന്  വി.എസ്.അച്ച്യുതാനന്ദന്‍. വിജിലന്‍സ് തട്ടിപ്പ് സംഘമായി മാറി. വിജിലന്‍സിനെ പിരിച്ചുവിടുകയാണ് വേണ്ടത്. മന്ത്രിമാരെ അഴിമതിക്കേസുകളില്‍ നിന്നും രക്ഷിക്കുക എന്നൊരൊറ്റ ദൗത്യമാണ് വിജിലന്‍സിന്റേത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാര്‍കോഴയിലെ വിജിലന്‍സ് നടപടികളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നതെന്നും വിഎസ് പറഞ്ഞു.