സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫിബ്രുവരി 20-ന്

single-img
19 January 2016

kochi-smart-city-411ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഫിബ്രുവരി 20-ന്. യു.എ.ഇ ക്യാബിനറ്റ് അഫേഴ്‌സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയാവും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതി യാഥാര്‍ത്യമാകും. ഉദ്ഘാടനം ഫിബ്രുവരിയില്‍ നടത്താന്‍  വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ഫിബ്രുവരി 20-ന് നടക്കും