പാകിസ്താന്‍ യൂട്യൂബിന്റെ നിരോധനം നീക്കി

single-img
19 January 2016

YouTube-logo-full_colorഇസ്‌ലാമബാദ്:  പാകിസ്താനില്‍ യൂട്യൂബിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. ‘ഇന്നസന്‍സ് ഓഫ് മുസ്‌ലിംസ്’ എന്ന വിവാദ ചിത്രത്തിലെ വീഡിയോ ക്ലിപ്പുകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മൂന്നു വര്‍ഷം മുമ്പ് യൂട്യൂബിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

പിന്നീട് പാകിസ്താന് വേണ്ടി മാത്രമായി  യൂട്യൂബ് പതിപ്പ് ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. വിവാദമായ വീഡിയോ ചിത്രങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കിയതായി പാകിസ്താന്‍ ടെലികോം അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ടെലികോം മന്ത്രാലയം ഇന്റര്‍നെറ്റ് സേവനദാതാക്കളോട് യൂട്യൂബ് വെബ്‌സൈറ്റിന്റെ വിലക്ക് നീക്കാന്‍ നിര്‍ദേശം നല്‍കിയത്.