അറേബ്യയിലെ സ്ത്രീകള്‍ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ അറേബ്യയിലെ സ്ത്രീകളാകാന്‍ ശ്രമിക്കരുതെന്ന് സൗദി ഗസറ്റ് പത്രാധിപര്‍ ഖാലിദ് അല്‍ മഈന

single-img
18 January 2016

Burka

അറേബ്യയിലെ സ്ത്രീകള്‍ മുഖം മറക്കുന്നു എന്നതുകൊണ്ട് കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ അറേബ്യയിലെ സ്ത്രീകളാകാന്‍ ശ്രമിക്കരുതെന്ന്. പ്രമുഖ പത്രപവര്‍ത്തകനും കോളമിസ്റ്റും സൗദി ഗസറ്റ് പത്രാധിപരുമായ (എഡിറ്റര്‍ അറ്റ് ലാര്‍ജ്) ഖാലിദ് അല്‍ മഈന. കേരളത്തിലെ ഇസ്ലാം മത വിശ്വാസികളായ സ്ത്രീകള്‍ മുഖം മറച്ച് കാണുന്നു. പക്ഷേ അത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുസ്ലീം സ്ത്രീകള്‍ ഗള്‍ഫ് സ്ത്രീകളാവാന്‍ ശ്രമിക്കേണ്ട കാര്യമില്ല. തലയും മുഖവും മറക്കുന്നതിന് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്നും അത് ചില പ്രദേശങ്ങളിലെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും ഖാലിദ് അല്‍ മഈന കൂടിക്കാഴ്ചയില്‍ പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അറബ് മുസ്ലിം ലോകം 1980വരെ മതേതരമായിരുന്നു. അഫ്ഗാന്‍ യുദ്ധത്തോടെ മൗലവിമാര്‍ മതം ഹൈജാക്ക് ചെയ്യുകയും കേരളത്തില്‍ നിന്നു വരുന്ന ചിലര്‍ ഇതാണ് മതമെന്ന് തെറ്റിദ്ധരിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോഴും അറബ് ലോകം പൊതുവെ മതേതരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

മതം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. സദ്ദാം ഹുസൈന്റ വിദേശകാര്യ മന്ത്രി താരിഖ് അസീസ് ക്രിസ്ത്യാനി ആയിരുന്നു. ആത്മീയതയാണ് മതത്തേക്കാള്‍ പ്രധാനം. നിങ്ങള്‍ ഏതു മതക്കാരനാണ് എന്നത് എനിക്ക് പ്രശ്‌നമല്ലെന്നും നിങ്ങള്‍ എന്നോട് എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രധാനം. പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതും അതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് സൗദിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട്. സര്‍ക്കാരിന്റെ 50 അംഗ കേന്ദ്ര ഉപദേശക സമിതിയില്‍ 30 പേര്‍ സ്ത്രീകളാണെന്നും 20 മുന്‍സിപ്പല്‍ സീറ്റില്‍ സ്ത്രീകളാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.