12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്

single-img
18 January 2016

download (1)12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ മെല്‍ബണ്‍ റെനിഗേഡ്‌സിന് വേണ്ടിയായിരുന്നു ഗെയ്‌ലിന്റെ റെക്കോര്‍ഡ് പ്രകടനം. 12 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും രണ്ട് ഫോറുകളും അടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. 16 പന്തില്‍ 56 റണ്‍സെടുത്ത് ഗെയ്ല്‍ പുറത്തായി.