ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം; അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവർക്ക് എതിരെ നടപടിയെടുക്കാണമെന്ന് സുപ്രീം കോടതി

single-img
18 January 2016

supreme courtന്യൂഡൽഹി∙ ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജി നൽകിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം. ഹര്‍ജി നല്‍കിയ യങ് ലോയേഴ്‌സിന്റെ സെക്രട്ടറിയായ മുഹമ്മദ് നൗഷാദ് ഖാനാണ് വധഭീഷണി വന്നത്. ഡൽഹി പൊലീസ് കമ്മിഷണർക്കാണ് കോടതി നിർദേശം നൽകിയത്.

അഭിഭാഷകന് സുരക്ഷ വർധിപ്പിക്കുന്നത് പൊലീസ് പരിഗണിക്കണം. നടപടി വിശദമാക്കി പൊലീസ് കമ്മിഷണർ വിശദമായ റിപ്പോർട്ട് നൽകണം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ കോടതിക്ക് ഇടപെടാനാകില്ല. കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം കോടതി തള്ളി.സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയുമാണ് അഭിഭാഷകന് ഭീഷണി വന്നത്.