പാകിസ്താനില്‍ ഈശ്വരനിന്ദ ആരോപിച്ച് 15 വയസുകാരന്‍ സ്വന്തം കൈ മുറിച്ചുമാറ്റി; ദൈവത്തിന് എതിരെ ഉയര്‍ത്തിയ കൈ മുറിച്ചു കളയണമെന്ന് കുട്ടിയെ സമ്മര്‍ദ്ദപ്പെടുത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

single-img
18 January 2016

415552-murder

ഈശ്വരനിന്ദ ആരോപിച്ച് 15 വയസുകാരന്‍ സ്വയം കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പാകിസ്താനില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പ്രകോപന പരമായ പ്രസംഗം നടത്തി കുട്ടിയെ ക്രൂരതയിലേക്ക് തള്ളിവിട്ടുവെന്ന് കാട്ടിയാണ് ഷാബിര്‍ അഹമ്മദ് എന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. നാഷണല്‍ ആക്ടിങ് പ്ലാനിന്റെ പരിധിയിലാണ് അറസ്റ്റ്.

പഞ്ചാബ് പ്രവിശ്യയിലെ ഒക്കാര ജില്ലയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രകോപന പരാമര്‍ശം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഒക്കാര ജില്ലയില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ പ്രവാചകന്‍ മുഹമ്മദിനെ ഇഷ്ടമില്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ ഷമിര്‍ അഹമ്മദ് സദസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം വ്യക്തമായി മനസ്സിലാകാതിരുന്ന മുഹമ്മദ് അന്‍വര്‍(15) എന്ന കുട്ടി അബദ്ധത്തില്‍ കൈ ഉയര്‍ത്തുകയായിരുന്നു.

ഇതിശന തുടര്‍ന്ന് കുട്ടി ദൈവ നിന്ദ നടത്തിയെന്ന ആരോപണവുമായി മദ്രസ അധ്യാപകന്‍ ഉള്‍പ്പടെ സദസിലുണ്ടായിരുന്നവര്‍ രംഗത്തെത്തുകയും കുട്ടി അബദ്ധത്തിലാണ് കൈ ഉയര്‍ത്തിയതെങ്കില്‍ ഈശ്വരന് എതിരെ ഉയര്‍ന്ന ആ കൈ മുറിച്ചുകളഞ്ഞ് ദൈവത്തോട് ആദരവ് പ്രകടിപ്പിക്കണമെന്ന് ഷമീര്‍ അഹമ്മദ് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടര്‍ന്നവീട്ടിലേക്ക് മടങ്ങിയ കുട്ടി തന്റെ കൈ സ്വയം മുറിച്ചെടുക്കുകയും, അത് ഒരു പ്ലെയിറ്റിലാക്കി ഷമീര്‍ അഹമ്മദിന് മുമ്പില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.

കുട്ടിയുടെ നടപടിയില്‍ കുടുംബവും അയല്‍ക്കാരുമെല്ലാം സന്തോഷം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പ്രാദേശിക പോലീസ് മേധാവി നൗഷാര്‍ അഹമ്മദ് അറിയിച്ചു. പ്രവാചകന്‍ മുഹമ്മദിനോടുള്ള ആദര സൂചകമായാണ് കുട്ടി കൈ മുറിച്ചുകളഞ്ഞത്. ഇതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും സംഭവത്തില്‍ അധ്യാപകന് പങ്കില്ലെന്നുമാണ് കുടുംബത്തിന്റെ നിലപാടെന്ന് ഉദ്യോഗസ്ഥന്‍ പറ ഞ്ഞു.

എന്നാല്‍ പൊതുതാല്‍പര്യം പരിഗണിച്ച് തീവ്രവാദ വിരുദ്ധ നിയമം(എ.ടി.എ) സെക്ഷന്‍ 7, പാകിസ്താന്‍ പീനല്‍കോഡ് 324(കൊലപാതക ശ്രമം) എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാഷ്ണല്‍ ആക്ഷന്‍ പ്ലാനിന്റെ കീഴില്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജരാക്കിയതായും ഇയാള്‍ ഇപ്പോള്‍ രണ്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും നൗഷാദ് അഹമ്മദ് പറഞ്ഞു.