ജമ്മുകാശ്മീരില്‍ ബിജെപിയുമായുള്ള സഖ്യ വാര്‍ത്തകള്‍ തള്ളി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി

single-img
18 January 2016

farooqabdullah_180710

ജമ്മുകാശ്മീരില്‍ ബിജെപിയുമായുള്ള സഖ്യ വാര്‍ത്തകള്‍ തള്ളി നാഷണല്‍ കോണ്‍ഫറന്‍സ്. അത്തരത്തില്‍ ഒരു സഖ്യത്തിനും സാധ്യതയില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടി രംഗത്തെത്തിയരിക്കുന്നത്.

കാശ്മീരില്‍ സര്‍ക്കാരുണ്്ടാക്കുന്നതിനുവേണ്്ടി ബിജെപിയുമായി ചര്‍ച്ച നടത്തുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മുമ്പ് പറഞ്ഞ വാക്കുകള്‍ നിഷേധിച്ച ഫറൂഖ് അബ്ദുള്ള ബിജെപിയുമായി സഖ്യമുണ്്ടാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി വര്‍ക്കിംഗ് കമ്മറ്റി ഇക്കാര്യം പരിഗണിക്കുമെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിന്റെ നിര്യാണത്തോടെയാണ് കാഷ്മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്. പാര്‍ട്ടിയുടെ ആശയങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും ഇതിനാല്‍ത്തന്നെ ബിജെപിയുമായി കൂട്ടുകെട്ട് സാധിക്കില്ലെന്നും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കിയിട്ടുണ്്ട്.