പ്രമുഖ വിവരാവകാശ പ്രവര്‍ത്തക അരുണറോയിക്കും സംഘത്തിനും നേരേ ആക്രമണം; ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി എംഎല്‍എയാണെന്ന് അരോപണം

single-img
18 January 2016

arunaജയ്പൂര്‍: പ്രമുഖ വിവരാവകാശ പ്രവര്‍ത്തക അരുണറോയിക്കും സംഘത്തിനും നേരേ ആക്രമണം. അഞ്ഞൂറോളം വരുന്ന ആളുകളാണ് സംഘടനയിലെ പന്ത്രണ്ടോളം വിവരാവകാശ പ്രവര്‍ത്തകരെ ആക്രമിച്ചത്.

അരുണ റോയിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജവബ് ദേദി പദയാത്ര ജയ് പൂരിലെ അക്‌ലേരാ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.
പദയാത്രയുടെ ഭാഗമായുള്ള തെരുവ്‌നാടകം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം നടന്നത്. അക്രമം നടക്കുമ്പോള്‍ അരുണ റോയ് സ്ഥലത്തുണ്ടായിരുന്നില്ല.

അരുണാ റോയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നാവശ്യപെട്ട് നൂറ് ദിവസത്തെ പദയാത്ര നടന്നു കൊണ്ടിരിക്കുകയാണ്.

സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചരണജാഥയെ അക്രമിച്ചത് ബി.ജെ.പി എംഎല്‍എ കന്‍വര്‍ മീനയുടെ സംഘമാണെന്ന് അരുണ പറയുന്നു. എന്നാല്‍ അഞ്ഞൂറോളം വരുന്ന സംഘത്തില്‍ നിന്ന് വിവരാവകാശ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നാണ് എംഎല്‍എ പറയുന്നു