കതിരുര്‍ മനോജ് വധക്കേസ്; പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ

single-img
18 January 2016

p-jayarajanതലശ്ശേരി: കതിരുര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്ന് സി.ബി.ഐ. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ജയരാജനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ അറിയിച്ചു. ജയരാജനെതിരെ എടുത്ത യുഎപിഎ(ഡി) പ്രകാരമുള്ള കേസ് നിലനില്‍ക്കുന്നുണ്ടെന്നും സി.ബി.ഐ അറിയിച്ചു.

അതേസമയം, യു.എ.പി.എ(ഡി)പ്രകാരമുള്ള കേസില്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ കീഴ്‌കോടതിക്ക് അധികാരമില്ലെന്നും ഹര്‍ജി കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നും സി.ബി.ഐ ഉന്നയിച്ചു. എന്നാല്‍ അറസ്റ്റ് ഭയക്കുന്ന ഒരാള്‍ക്ക് ജാമ്യത്തിനായി കീഴ്‌കോടതിയെ സമീപിക്കുന്നതില്‍ തെറ്റില്ലെന്ന്‍ കോടതിയുടെ മറുപടി നല്‍കി. ജയരാജന്റെ ജാമ്യഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.