ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയയ്‌ക്കെതിരെ കേസെടുത്തു

single-img
18 January 2016

rohit_3ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയടക്കം അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുത്തത് ബന്ധാരു ദത്താത്രേയയുടെ നിര്‍ബന്ധപ്രകാരമാണെന്ന് ആരോപണമുണ്ടായിരുന്നു. മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയ്ക്ക് ബന്ധാരു ദത്താത്രേയ നല്‍കിയ കത്ത് പ്രകാരമാണ് വിസി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. രോഹിതിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.