മുഖക്കുരു മായാത്തതില്‍ മനംനൊന്ത്‌ യുവതി ജീവനൊടുക്കി

single-img
18 January 2016

suicideഇന്‍ഡോര്‍: മധ്യപ്രദേശില്‍ മുഖക്കുരു മായാത്തതില്‍ മനംനൊന്ത്‌ എം.എസ്‌.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. നിധി എന്ന 22കാരിയാണ്‌ മുഖക്കുരു മായത്തതില്‍ ഈ കടുംകൈ ചെയ്തത്. ഇന്‍ഡോറിലെ ഗായത്രി നഗറിലാണ്‌ നിധിയും മാതാപിതാക്കളും താമസിച്ചിരുന്നത്‌. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന്‌ നിധിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

പെണ്‍കുട്ടി സള്‍ഫസ്‌ ഗുളികള്‍ കഴിച്ചാണ്‌ ആത്മഹത്യ ചെയ്‌തത്‌. നിധി ഛര്‍ദ്ദിക്കുന്നത്‌ കണ്ട മാതാപിതാക്കള്‍ തന്നെയാണ്‌ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.