ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന പ്രതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പീഡിപ്പിച്ച പ്രതിയെ കോടതി കുറ്റവിമുക്തനാക്കി

single-img
18 January 2016

courtമുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന പ്രതിയുടെ വാദത്തെ തുടര്‍ന്ന്‍ കോടതി പ്രതിയെ വിട്ടയച്ചു.കുട്ടികളെ ലൈംഗിക ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായുള്ള പോക്‌സോ ആക്ടനുസരിച്ചുള്ള പ്രത്യേക കോടതിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതിയെ കുറ്റവിമുക്തനാക്കിയത്.  പോക്‌സോ പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമായാണ് കണക്കാക്കുക. എന്നിരിക്കെയാണ് നിര്‍ണായക വിധി പ്രത്യേക കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

മുംബൈ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അന്വേഷണ പിഴവുകളും കേസിലെ വിധിക്ക് കാരണമായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് തെളിയിക്കാന്‍ പൊലീസിനായില്ല. 15 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ 2013 ഒക്ടോബര്‍ 6ന് ആണ് കാണാതായത്. കുടുംബാംഗങ്ങള്‍ കുട്ടിയെ കാണാതായെന്ന് ചൂണ്ടി കാണിച്ച് പൊലീസില്‍ പരാതി പെടുകയും ചെയ്തിരിന്നു.  ചേതന്‍ ഗെയ്ക്‌വാദ് എന്ന  യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയത്.

വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി തെളിഞ്ഞിരുന്നു. എന്നാല്‍ വാദം കേട്ടതിന് ശേഷം പ്രത്യേക കോടതി ജഡ്ജ് എസ്‌കെഎസ് രസ്‌വി പ്രതിയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക വേഴ്ചയെന്ന് തെളിഞ്ഞതിനാലും പ്രതിയെ വെറുതെ വിടുന്നതായും കോടതി പറഞ്ഞു. ‘പെണ്‍കുട്ടിക്ക് പ്രതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുള്ളതിനാല്‍ പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി പറഞ്ഞു’

കോടതി ഉത്തരവിനെതിരെ നിയമ വിദഗ്ധര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഉത്തരവ് ഭാവിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരയെ ഭീഷണിപ്പെടുത്തി ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധം എന്ന് പറയിപ്പിക്കാന്‍ പ്രതികള്‍ക്ക് പ്രചോദനമാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.