എണ്ണവില 28 ഡോളറില്‍ താഴെ

single-img
18 January 2016

oil-prices-falling-e1416888020410മുംബൈ: എണ്ണവില ബാരലിന് രണ്ട് ഡോളര്‍ കുറഞ്ഞ് 28 ഡോളറിനു താഴെയെത്തി. ഉപരോധം അവസാനിച്ച് ഇറാന്‍ അന്താരാഷ്ട്ര എണ്ണവിപണിയില്‍ തിരിച്ചെത്തിയതോടെയാണിത്.  ആണവായുധ നിര്‍മ്മാണത്തിന്റെ പേരില്‍ ഇറാനുമേല്‍ ചുമത്തിയിരുന്ന ഉപരോധങ്ങളാണ് അമേരിയും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് ഇറാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എണ്ണ വിലയില്‍ ഇടിവുണ്ടായിരുന്നു.  ഉപരോധം നീങ്ങിയതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് അംസ്‌കൃത എണ്ണവാങ്ങാം. ഉപരോധകാലത്ത് ദിവസം 11 ലക്ഷം വീപ്പ എണ്ണ കയറ്റി അയച്ചിരുന്ന ഇറാന്, ഇനി അഞ്ചുലക്ഷം വീപ്പ എണ്ണകൂടി കയറ്റുമതിചെയ്യാനാവും.  2003 നവംബറിലാണ് എണ്ണയ്ക്ക് ഈ വില ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.